സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന നമ്മുടെ സംഘത്തിന്‍റെ പിന്നിട്ട വഴികളിലേക് നോക്കുമ്പോൾ , 1964-ൽ രൂപീകൃതമായ നമ്മുടെ സംഘം ആരംഭഘട്ടത്തിൽ പല ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടി വന്നെങ്കിലും, അർപ്പണബോധത്തോടെയുള്ള മുൻകാല പ്രവർത്തകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനം മൂലം ഇന്ന് ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് പദവിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെത്തന്നെ മികവുറ്റ ഒരു സഹകരണ സ്ഥാപനമാണ്. വളർച്ചയുടെ പടവുകൾ അതിവേഗം പിന്നിട്ട നമ്മുടെ സംഘം ആദ്യകാലങ്ങളിൽ 1000 രൂപയാണ് ലോൺ നൽകിയിരുന്നത്. അത് ഇപ്പോൾ 25 ലക്ഷത്തിൽ എത്തി നിൽക്കുന്നു. പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടങ്ങളിൽ ജില്ലാ സഹകരണ ബാങ്ക് ലോൺ വഴിയും ഓവർ ഡ്രാഫ്റ്റ് വഴിയുമാണ് അംഗങ്ങൾക് വായ്പ കൊടുത്തിരുന്നത്. എന്നാൽ ഇപ്പോൾ തനത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒരംഗത്തിനെ പരമാവധി 25 ലക്ഷം രൂപ വരെ ലോൺ കൊടുക്കുന്നു.

അംഗങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അംഗങ്ങൾക്കുണ്ടാകുന്ന അപകടങ്ങൾക്ക് അടിയന്തര മെഡിക്കൽ സഹായമായി 50, 000/- രൂപ വരെയും പലിശ രഹിതമായി വായ്പ്പ നൽകുന്നു. അതുപോലെതന്നെ മാരകമായ രോഗം ബാധിച്ച ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്ക് ഒരു കൈത്താങ്ങായി 25, 000/- രൂപ വരെയും സഹായധനമായി നൽകി വരുന്നു. പഠനരംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകുകയും പത്താം ക്ലാസ്സ് മുതൽ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ, കലാകായിക രംഗങ്ങളിൽ മികവ്തെളിയിച്ച പ്രതിഭകൾ എന്നിവർക്ക് പ്രോത്സാഹനം നല്കികൊണ്ടിരിക്കുന്നു.
സംഘത്തിൽ നിന്നും ലോൺ എടുക്കുന്നവർക്കും ജാമ്യം നിൽക്കുന്നവർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഡെത്ത് കം റെട്ടർമെൻറ് ബെനെഫിറ്റ് ഫണ്ട് നടപ്പിലാക്കിയിട്ടുള്ളത്. അതുപ്രകാരം ലോൺ എടുക്കുന്നയാൾ മരണപെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുഴുവൻ ലോൺ തുകയും ഈ സ്‌കീമിൽ പെടുത്തി എഴുതിത്തള്ളുന്നു.
കേരള സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എറണാകുളം ജില്ലയിലെ വൈദ്യുതി ജീവനക്കാരുടെ ഏക ധനകാര്യ സ്ഥാപനമാണ്. 1964-ൽ ഭക്ഷ്യക്ഷാമകാലത്തു അന്നത്തെ തൊഴിലാളി നേതാക്കളായിരുന്നവരുടെ നേതൃത്വത്തിൽ ജീവനക്കാർക്കും മറ്റും ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 13-10-1964-ൽ രജിസ്റ്റർ ചെയ്യപ്പെട്ട സഹകരണ സംഘം ആണ് ക്രമേണ ജില്ലയിലെ വൈദ്യുതി ജീവക്കാരുടെ സർവ്വതോമുഖമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്‌തമായ ഒരു പ്രസ്ഥനമായി വളർന്നത്. ശ്രീ എം. മാത്തൻ സർ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. തുടക്കത്തിൽ 76 അംഗങ്ങളും 760/- രൂപ ഓഹരി മൂലധനവുമാണ് ഉണ്ടായിരുന്നത്. അതിനുശേഷം 1965-ൽ ശ്രീ എം. പി അയ്യപ്പൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ ആകസ്‌മികമായ നിര്യാണം മൂലം സംഘത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി. നേതൃസ്ഥാനത് ആരുമില്ലാതായി. അന്നത്തെ ഇലക്ട്രിസിറ്റി ജീവക്കാരായിരുന്നു ശ്രീ ടി. എം ഇബ്രാഹിം പലയിടത്തായി ചിതറിക്കിടന്ന അതിന്റെയ് പുസ്തകങ്ങളും രേഖകളും ചെറിയ അലമാരയിലാക്കി പൂട്ടി സൂക്ഷിച്ചു. ഈ രേഖകളാണ് സംഘത്തിന്റെ പുനരുജീവനത്തിനും മറ്റും സഹായകരമായത്. ശ്രീ വി. വി ദാസൻ , ഐപ്പ് വർഗീസ് , പി. ജെ മാത്യു , ടി. എ ഇബ്രാഹിം , കെ. എൽ അഗസ്റ്റിൻ , കെ. എസ് ജോർജ് എന്നിവർ പുനരുജീവനത്തിനു നേതൃത്വം നൽകി. സഹകരണ വകുപ്പിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ ക്രമേണെ സംഘം ജീവൻ വച്ചു . ശ്രീ വി. വി ദാസൻ പുനരുജീവനത്തിനു ശേഷം ആദ്യത്തെ പ്രെസിഡന്റ് ആയി.
ക്രമേണെ പ്രവർത്തനമികവ് ഏല്ലാ മേഖലകളിലും പ്രത്യക്ഷീഭവിച്ചു . സഹകരണ ഡിപ്പാർട്മെന്റിലും ജില്ല സഹകരണ ബാങ്കിലും നല്ല മതിപ്പ് ഉളവാക്കാൻ നമുക്ക് കഴിഞ്ഞു . ബാങ്കിൽ വായ്പ്പ അപേക്ഷ സമർപ്പിച്ചാൽ ഒട്ടും താമസിയാതെ അനുവദിച്ചു തരുവാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല . തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ഡിവിഡന്റ് കൊടുക്കുകയും ചെയ്യുന്ന സ്ഥാപനമായി . ഓഡിറ്റ് റിപ്പോർട്ടും ഇൻസ്‌പെക്ഷൻ റിപ്പോർട്ടുമൊക്കെ സംഘത്തിന്റെ മികവ് വിളിച്ചറിയിക്കുന്നതായി . വർഷങ്ങളായി അത് നിലനിർത്തിപ്പോരുന്നു . ഡത്ത് കം റിട്ടയർ ബെനിഫിറ്റ് ഫണ്ടും , റിസ്ക് ഫണ്ടും ആരംഭിച്ചത് അംഗങ്ങൾക്ക് വളരെ ആശ്വാസമായി .
വളർച്ച തുടർന്നുകൊണ്ടേയിരുന്നു . 76 അംഗങ്ങളും 760 രൂപ ഓഹരി മൂലധനവുമായി തുടങ്ങിയ സംഘത്തിൽ ഇപ്പോൾ 4500 അംഗങ്ങൾ ഉണ്ട് . നിക്ഷേപം 36 കോടിയും ഓഹരി മൂലധനം 2 കോടി രൂപയും------------- ആയി ഉയർന്നിരിക്കുന്നു . വായ്‌പ്പാ ബാക്കി നിൽപ്പ് തുക 33 കോടി രൂപയുമാണ് . സാധാരണ വായ്പ്പതുക 10 ലക്ഷം രൂപയും എമർജൻസി വായ്പ്പതുക 50,000/- രൂപയും കൂടാതെ ഫെസ്റ്റിവൽ ലോണും ചികിത്സ ലോണും കൊടുത്തുവരുന്നു . സംഘം പൂർണമായും കമ്പ്യുട്ടർവൽക്കരിക്കുന്നതിനും കഴിഞ്ഞു . ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന ജില്ലയിലെ തന്നെ ഒരു ധനകാര്യസ്ഥാപനമായി നമ്മുടെ സഹകരണ സംഘം വളർന്നിരിക്കുന്നു എന്നതിൽ നമുക്ക് എല്ലാവര്ക്കും അഭിമാനിക്കാം . സർവ്വശ്രീ വി . ആർ അയ്യപ്പൻ നായർ , പി . കെ ഗോപാലകൃഷ്ണൻ , എം . ജി അഗസ്റ്റിൻ , എ. ജി ജോയ് , എസ് ബാബുക്കുട്ടി , വി ജേക്കബ് ലാസർ , കെ ശശി , കെ . വി വാസുദേവൻ , കെ. സി മണി , പി. എസ് വിനോദ് എന്നിവർ പ്രസിഡന്റുമാരായി ഭരണനേതൃത്വം വഹിച്ചവരാണ് .
ആദ്യം എമർജൻസി ലോൺ ആയി 100 രൂപയാണ് കൊടുത്തിരുന്നത്. അന്നു സാധാരണ വായ്പ്പ പരമാവധി 1000/- രൂപയായിരുന്നു എറണാകുളം ജില്ലാ ബാങ്കിൽ നിന്നു വായ്പ്പ എടുത്തിട്ടാണ് നൽകിയിരുന്നത്. വായ്പ്പ അപേക്ഷ ബാങ്കിൽ സമർപ്പിച്ചു കഴിഞ്ഞാൽ ഒരാഴ്ച കഴിയുമ്പോൾ ബാങ്ക് ഇൻസ്‌പെക്ടർ പരിശോധനയ്ക്കായി എത്തും. ബാങ്ക് ഇൻസ്‌പെക്ടർ വളരെ വിശദമായ പരിശോധനയാണ് അന്നു നടത്തിയിരുന്നത് . ബാങ്കിൽ നിന്നു വായ്പ്പ അനുവദിച്ചു കിട്ടുന്ന ദിവസം പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ഭരണസമിതി അംഗങ്ങൾ ജില്ലാ ബാങ്കിൽ നേരിട്ട് പോയി വായ്പ്പതുക സൊസൈറ്റി അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യണം . അതിനുശേഷം അവർ തിരികെ വന്നിട്ടു വേണം വായ്പ വിതരണം നടത്തുവാൻ .
അധികം വൈകാതെ എമർജൻസി വായ്പാതുക 200/- രൂപയായും സാധാരണ വായ്പ്പതുക 2000/- രൂപയായും ഉയർത്തി . ശ്രീ. ശിവപ്രസാദും ശ്രീ. നാസറും ജീവനക്കാരായി എത്തിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ കഴിഞ്ഞു. താമസിയാതെ തന്നെ ശ്രീ. ഇ. ഡി. തമ്പിയും, കുറച്ചു വർഷങ്ങൾക്കുശേഷം ശ്രീ. കെ. ജി. മുരളീധരനും പിന്നിട് ശ്രീമതി എ. എസ്. ഷീലയും സംഘത്തിൽ നിയമിതരായി. തുടർന്ന് ശ്രീമതി V H ഷബിത, E V ഷീബ, ശ്രീ എസ് രാജീവ് എന്നിവരും സംഘത്തിൽ ജീവനക്കാരായി എല്ലാകാലത്തും ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് സംഘത്തിന്റെ വളർച്ചക്ക് കരണമായിട്ടുള്ളത്
ആദ്യകാലങ്ങളിൽ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് തികച്ചും സൗഹൃദപരമായാണ് നടന്നിരുന്നത് തെരഞ്ഞെടുപ്പെന്ന പ്രക്രിയ നടത്തുകപോലും ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യമുള്ള അംഗങ്ങളുടെ പേര് നിർദേശിക്കുകയുമാണ് ചെയ്തിരുന്നത് വാർഷിക പൊതുയോഗങ്ങൾ പ്രവൃത്തി ദിവസങ്ങളിലെ വൈകുന്നേരങ്ങളിലാണ് നടത്തിയിരുന്നത് . വായ്പാതുക കാലാകാലങ്ങളായി 10, 000/-, 25, 000/-, 50, 0000/- , 1, 00, 000/- എന്നി ക്രമത്തിൽ ഉയർത്തികൊണ്ടിരുന്നു
ആദ്യകാലങ്ങളിൽ സംഘത്തിനു നിക്ഷേപമായി ആകെ ഉണ്ടായിരുന്നത് വായ്പാ കൊടുക്കുമ്പോൾ നിർബന്ധ നിക്ഷേപമായി പിടിക്കുന്ന ചെറിയ ഒരു തുക മാത്രമാണ്. എല്ലാ വായ്പ്പകൾക്കും ജില്ലാ ബാങ്കിന്റെ സഹകരണമാണ് ഉണ്ടായിരുന്നത്. അന്നൊക്കെ വർഷത്തിലെ നിശ്ചിത കാലയളവിൽ സംസ്ഥാന സർക്കാർ നിക്ഷേപ സമാഹരണ മാസമായി നിശ്ചിയിക്കുമായിരുന്നു. എന്നാൽ എംപ്ലോയീസ് സംഘങ്ങൾക്കു ആ ഇനത്തിൽ ഒരു ടാർഗറ്റ് ഉണ്ടായിരുന്നില്ല എന്നാൽ അന്നു നാം നിക്ഷേപ സമാഹരണത്തിനായി ഒരു ടാർജെറ്റ് സ്വയം നിശ്ചയിക്കുകയും നിക്ഷേപസമാഹരണം നത്തുകയും ചെയ്തു. കൂടുതൽ കൂടുതൽ ചിട്ടികൾ ആരംഭിച്ചതോടെ ആംഗങ്ങളിലെ സമ്പാദ്യശീലം വളർത്തുന്നതിനും കൂടുതൽ അംഗങ്ങളെ സംഘത്തിലേക്ക് ആകർഷിക്കുന്നതിനും കഴിഞ്ഞു. നിക്ഷേപവും വായ്പ്പതുകയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
1994-ൽ ആണ് സംഘം ഇന്നു പ്രവർത്തിക്കുന്ന കെട്ടിടത്തിലേക് മാറിയത്. അതുവരെ പവർഹൗസ് ഇലെക്ട്രിക്കൽ സെക്ഷനായി പ്രവർത്തിച്ചിരുന്ന അത് കലൂർ സെക്ഷനായി കലൂരിലെക്ക് മാറ്റിയത് പ്രകാരം ഇലെക്ട്രിസിറ്റി ബോർഡിന്റെ അനുമതിയോടെ സൊസൈറ്റി അവിടെ പ്രവർത്തിച്ചു തുടങ്ങി. ഭരണസമിതിയുടെ നിരന്തരമായ ശ്രമഫലമായാണ് അത് നമുക്ക് അനുവദിച്ചു കിട്ടിയത്
ഇപ്പോഴത്തെ ഭരണ സമിതി 03.11.2018ൽ നിലവിൽ വരുകയും ശ്രീ. P ഇക്ബാൽ പ്രസിഡന്റായി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി വരുന്ന ശ്രീമതി. എ എസ് ഷീലയാണ് സെക്രട്ടറി.
പ്രളയാനന്തര കേരളത്തിന് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5ലക്ഷം രൂപയും പ്രളയത്തിൽ വീട് നഷ്ടപെട്ടവർക് സഹകരണ വകുപ്പ് വീട് നിർമിച്ചു നൽകുന്ന പദ്ധതിയായ 'കെയർ ഹോം' പദ്ധതിക് 2ലക്ഷം രൂപയും നൽകി കൊണ്ട് സാമൂഹ്യപരമായ ഉത്തരവാദിത്വം നിറവേറുന്നതിനും സൊസൈറ്റിക്ക് സാധിച്ചിട്ടുണ്ട് .
മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുകയും ആധുനിക സാങ്കേതിക വിദ്യകൾ പകർന്ന് നൽകിയ നേട്ടങ്ങൾ സ്ഥാപനനന്മക്ക് വിനിയോഗിക്കുകയും ചെയുന്ന ഉത്തരവാദിത്വം കൂടി സൊസൈറ്റി നിർവഹിച്ചുപോരുന്നു . സൊസൈറ്റി പൂർണമായി കമ്പ്യൂട്ടർ വത്കരിക്കാനും ഇടപാടുകൾ നടത്തുന്ന അംഗങ്ങളുടെ വിവരങ്ങൾ എസ് എം എസ് മുഖേന അറിയിക്കുവാനും ഇപ്പോൾ സാധിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവിൽ വരുന്നതോടെ സൊസൈറ്റിയുടെ വിവരങ്ങൾ അറിയുക മാത്രമല്ല ലോൺ എടുക്കുന്നതിനും മറ്റും വരുന്ന കാലതാമസവും അപേക്ഷവാങ്ങന്നതിനായി വരുന്ന സമയ നഷ്ടം കുറയ്ക്കുവാനും എല്ലാ വിവരങ്ങളും തൊട്ട് മുന്നിൽ ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും
ഇപ്പോൾ ഹൌസ് മെയ്ന്റനസ് ലോൺ നൽകി വരുന്നു. താമസിയാതെ ഹൌസ് ലോൺ കൂടി കുറഞ്ഞ പലിശയ്ക്കു നൽകാൻ കഴിയും 120 മാസത്തവണകളായി തിരിച്ചടച്ചാൽ മതിയെന്ന സൗകര്യവുമുണ്ട്
കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസ് നിർമിക്കുബോൾ കൺസ്യൂമേർ സ്റ്റോർ, നീതി മെഡിക്കൽ ലാബ്, നീതി മെഡിക്കൽ സ്റ്റോർ എന്നിവ തുടങ്ങുവാൻ കഴിയണം
പലിശ കുറയ്ക്കുകയും വായ്പ്പ പരിധി ഉയർത്തി 25 ലക്ഷം ആക്കുകയും ചെയ്യുകവഴി അംഗങ്ങൾക്ക് മുഴുവൻ സാമ്പത്തിക ആവശ്യങ്ങളും സൊസൈറ്റിയിൽ നിന്ന് തന്നെ നിറവേറ്റുവാനാകും
അംഗങ്ങളുടെ വായന ശീലം വർധിപ്പിക്കുന്നതിനായി 5000രൂപ പ്രസിദ്ധികരണങ്ങൾ വാങ്ങുന്നതിനായി 5 ശതമാനം പലിശക്ക് ലോൺ നൽകുന്നു
സ്വന്തം ജാമ്യത്തിൽ ഉയർന്ന തുക ലോൺ ആയി ലഭിക്കുന്ന സ്പെഷ്യൽ ലോൺ തുടങ്ങിയിട്ടുണ്ട് .
പെരുമ്പാവൂർ ബ്രാഞ്ചിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക വഴി കുറേക്കൂടി അംഗങ്ങൾക്ക് സേവനം വേഗത്തിൽ നൽകുന്നതിനും കഴിയുന്നുണ്ട്. ലോൺ എടുക്കുന്ന തുക RTGS ചെയ്തു ഉടൻ തന്നെ അംഗങ്ങളുടെ അക്കൗണ്ടിൽ എത്തിക്കുന്ന സൗകര്യം ഇപ്പോഴുണ്ട്.
ജനറൽ ബോഡി കഴിഞ് അടുത്ത ദിവസം മുതൽ ലാഭവിഹിതം നല്കിത്തുടങ്ങിയത് വളരെ ശ്രദ്ധ പിടിച്ചുപറ്റി
സാലറി ചലഞ്ചിൽ പങ്കെടുത്ത അംഗങ്ങൾക്കും പ്രളയബാധിതർക്കും കുറഞ്ഞ പലിശനിരക്കിൽ ലോൺ നൽകുവാൻ കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടമാണ്. കാലാകാലങ്ങളിൽ വന്ന പ്രെസിഡന്റുമാരുടെയും ഭരണ സമിതി അംഗങ്ങളുടെയും സെക്റട്ടറിമാരുടെയും ജീവനക്കാരുടെയും ഒരേ സ്വരത്തിലുള്ള കൂട്ടായ പ്രവർത്തന ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. കൂടാതെ പ്രബുദ്ധരായ അംഗങ്ങളും തൊഴിലാളി സംഘടനകളും വൈദ്യുതി ബോർഡും സഹകരണവകുപ്പും ജില്ലാ സഹകരണ ബാങ്കും പ്രവർത്തന വിജയത്തിന് നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. തുടന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം,
പി ഇക്‌ബാൽ
പ്രസിഡന്റ്
എറണാകുളം